വെള്ളപ്പൊക്കം  കഴിഞ്ഞു ഏറ്റവും അനിവാര്യമായി ചെയ്യേണ്ട ഒന്നാണ് മാലിന്യ നിർമ്മാർജ്ജനം. ഏറ്റവും വേഗത്തിലും കാര്യക്ഷമമായും ചെയ്യാൻ പറ്റിയാൽ അത്രയും നല്ലത് .

  • കെട്ടിട അവശിഷ്ടങ്ങളും , ഫർണീച്ചർ, പെയിന്റ് , പ്ലാസ്റ്റിക് ,ടയർ, പേപ്പർ , കാർഡ്ബോർഡ്, ഇലക്ട്രോണിക് , കെമിക്കൽ മാലിന്യങ്ങൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ കൂട്ടിയിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അധികം വൈകാതെ തന്നെ ഓരോ മാലിന്യങ്ങളും വേർതിരിച്ചു  റീസൈക്കിൾ ചെയ്യാൻ പറ്റുന്നവ അതിനയയ്ക്കണം. മാലിന്യങ്ങൾ കൂമ്പാരം കൂട്ടി കത്തിക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് ഇട വരുത്തും.
  • അപകടകരവും അല്ലാത്തതുമായി  വേർതിരിച്ചു അപകടകരമല്ലാത്തവ മാലിന്യസംസ്കരണ പ്ലാന്റുകളിലേക്ക് അയക്കാൻ സൗകര്യം ഏർപ്പെടുത്തണം. ഓരോ വീടുകളിലെയും സാധാരണ മാലിന്യങ്ങൾ സംഭരിക്കാൻ ട്രക്കുകൾ  ഏർപ്പെടുത്തിയാൽ ആളുകൾ പൊതു ഇടങ്ങളിൽ മാലിന്യം കൂട്ടിയിടുന്നത് തടയാനാവും. കെട്ടിട അവശിഷ്ടങ്ങൾ, ഉപയോഗയോഗ്യമല്ലാത്ത ഫർണീച്ചറുകൾ തുടങ്ങിയവ ഇങ്ങനെ ശേഖരിച്ച് പൊതുമാലിന്യപ്പറമ്പുകളില്‍ എത്തിക്കാം.  പേപ്പർ, പ്ലാസ്റ്റിക് , ഗ്ലാസ്, കാർഡ്ബോർഡ് , ഇലക്ട്രോണിക്സ് എന്നിങ്ങനെ പുനചംക്രമണം നടത്താനാകുന്നവ എളുപ്പത്തിൽ റീസൈക്കിൾ ചെയ്യാൻ പറ്റുന്ന രീതിയിൽ ഓരോ പഞ്ചായത്തിലും കളക്ഷൻ സെന്ററുകൾ തുടങ്ങാവുന്നതാണ്.
  • കെമിക്കൽ മാലിന്യങ്ങൾ, കീടനാശിനികൾ, പെയിന്റ്,ഇന്ധനങ്ങൾ, ലൂബ്രിക്കന്റ്സ്  തുടങ്ങി അപകടകരമായ മാലിന്യങ്ങളിൽ പെടുന്നവ വേറൊരു സജ്ജീകരണം ശരിയാവുന്നതു വരെ  പ്രത്യേകം വളരെ സുരക്ഷിതമായ സ്ഥലത്തു സംഭരിച്ചു പിന്നീട് സംസ്കരിക്കാം. ഓരോ സ്ഥലത്തും ഇത് ശേഖരിക്കാൻ പ്രത്യേകം സജ്ജീകരണം ഉണ്ടാക്കണം.
  • തുടർന്നും ഇത് പോലുള്ള മാലിന്യ ശേഖരണ സെന്ററുകൾ  ആഴ്ചയിൽ ഒരിക്കലോ മറ്റോ ഈ മാലിന്യങ്ങൾ ശേഖരിച്ചു റീസൈക്കിൾ ചെയ്യുകയാണെങ്കിൽ വളരെ നല്ല ഒരു മാലിന്യ സംസ്കരണ സംസ്കാരം വളർത്തിയെടുക്കാൻ കഴിയും. പ്ലാസ്റ്റിക് കവറുകള്‍ ഭക്ഷണാവശിഷ്ടങ്ങളില്ലാതെ കഴുകി വൃത്തിയാക്കി പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത് മാലിന്യസംസ്കരണ പ്ലാന്‍റുകളില്‍ എത്തിക്കാന്‍ പഞ്ചായത്തുകള്‍ നടപടിയെടുക്കേണ്ടതാണ്. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഒരിക്കലും കത്തിക്കരുത് , അത് കാന്‍സറിനു വരെ കാരണമാകാം. ഭക്ഷണാവശിഷ്ടങ്ങളെ കമ്പോസ്റ്റ് ആക്കിമാറ്റുന്നതും ശീലമാക്കുക.
  • മാലിന്യസംസ്കരണത്തില്‍ ആരോഗ്യകരമായ ശീലങ്ങളും സംവിധാനങ്ങളും വളര്‍ത്തിയെടുക്കാനുള്ള ഒരവസരം കൂടിയാണിത്. ഭക്ഷ്യാവശിഷ്ടങ്ങളും മറ്റുമാലിന്യങ്ങളും വേര്‍തിരിച്ച് കൈകാര്യം ചെയ്യുക ഇതോടെ ഒരു ശീലമാകട്ടെ.

നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം.

 

1 thought on “മാലിന്യനിര്‍മ്മാര്‍ജ്ജനം

  1. I don’t even know how I ended up here, but I thought this post was great. I don’t know who you are but definitely you are going to a famous blogger if you are not already 😉 Cheers!

Leave a Reply

Your email address will not be published. Required fields are marked *