Blog

വെള്ളപ്പൊക്കത്തിനു ശേഷം ശ്രദ്ധിക്കേണ്ട ആരോഗ്യ നിര്‍ദേശങ്ങള്‍

വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ …

Beware of snakes

ഇഴജന്തുക്കളെ സൂക്ഷിക്കുക

മഴക്കെടുതികൾക്കിടയിൽ മറ്റൊരു വലിയ അപകടം പതിയിരിക്കുന്നുണ്ട്‌. പാമ്പുകൾ ധാരാളമായി വെള്ളക്കെട്ടുകളിൽ അകപ്പെട്ടിട്ടുണ്ട്‌ അതീവ ശ്രദ്ധ പുലർത്തുക. ഇന്ന് (17 ആഗസ്റ്റ്‌ 2018) മാത്രം കോട്ടക്കൽ അൽമാസ്‌ ആശുപത്രിയിൽ അഞ്ച്‌ പേരെ അണലി ഉൾപ്പെടെയുള്ള വിഷപാമ്പുകളുടെ കടിയേറ്റ്‌ ചികിൽസ തേടിയിരിക്കയാണു. സാധാരണ നീർക്കോലിയല്ലാത്ത പാമ്പുകൾ വെള്ളത്തിൽ ഉണ്ടാവാറില്ല. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ വെള്ളക്കെട്ടുകളിൽ ധാരാളം പാമ്പുകളുണ്ടെന്നാണു മനസ്സിലാവുന്നത്‌. അതിനാൽ പാമ്പ്‌ കടിയേറ്റാൽ അത്‌ നിസ്സാരമായി കാണാതെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുക. …

ക്യാമ്പുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിലീഫ് ക്യാമ്പുകളിൽ തന്നെയാണ്. മെഡിക്കൽ അറ്റൻഷനും, പാട്ടും, ഡാൻസും ഒക്കെ ആയി അങ്ങനെ. ഞാൻ സ്ഥിരം സഞ്ചരിച്ചിരുന്ന ഏകദേശം 10 കോളനികളിൽ ചിലതിൽ ചില വീടുകൾ മാത്രം ബാക്കി. മുന്നറിയിപ്പ് കൃത്യമായി പാലിച്ചു ആളുകളെ ഇറക്കിയത് കൊണ്ടു ആളപായം ഇല്ല. അവിടെ കണ്ട കുറച്ചു കാര്യങ്ങൾ പറയട്ടെ. ഇതു റിലീഫ് ക്യാമ്പിൽ ഉള്ളവർക്കും, ചുറ്റുപാടുള്ളവർക്കും വേണ്ടിയാണ്. പേടി തോന്നുക സ്വാഭാവികം, നിങ്ങളുടെ കൂടെ ഉള്ളവർ എല്ലാവരും ഒരേ രീതിയിൽ അവിടെ എത്തിപ്പെട്ടവർ ആണ്. …