Blog

ഫയല്‍ വൃത്തിയാക്കുന്ന വിധം

നനഞ്ഞ പേപ്പറുകള്‍, ഫയലുകള്‍, പുസ്തകങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ വഴി വിവിധ തരാം വാക്ക്വം ഫ്രീസ് ഡ്രയറുകള്‍ ഉപയോഗിക്കുക എന്നതാണ്. എന്നാല്‍ ഇത്തരംഡ്രയറുകള്‍ കേരളത്തില്‍ ലഭ്യമാവാന്‍ സാധ്യത ഇല്ല എന്നതിനാല്‍ നമുക്ക് തല്‍ക്കാലം താഴെ പറയുന്ന മാര്‍ഗങ്ങളെ അവലംബിക്കാന്‍ സാധിക്കുകയുള്ളൂ. ഫയല്‍ വെച്ചിരിക്കുന്ന അലമാരകള്‍ ആദ്യമേ തന്നെ വൃത്തിയാക്കുക. റാക്കില്‍ നിന്നും ഷെല്‍ഫില്‍ നിന്നും ഫയല്‍ എടുക്കുന്നതിന് മുന്‍പേ തന്നെ ഇഴജന്തുക്കള്‍ എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. അലമാരകള്‍ വാതില്‍ തുറക്കുന്നത് …

പൊതു സ്ഥലങ്ങൾ വൃത്തിയാക്കുമ്പോൾ

പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങള്‍ ഒരുപാട് പേരെ ഒരേസമയം വളരെപ്പെട്ടെന്ന് രോഗബാധിതരാക്കും എന്നതിനാല്‍ വൃത്തിയാക്കലില്‍ പ്രഥമ പരിഗണന നല്‍കേണ്ടതാണ്.  പൊതു സ്ഥലങ്ങൾ വൃത്തിയാക്കുമ്പോൾ ഇനി പറയുന്നവ ഓർമ്മിക്കൂ..   പരിസരം വൃത്തിയാക്കുന്നത് വരെ കുട്ടികളെയും  വളർത്തുമൃഗങ്ങളെയും നിര്‍ബന്ധമായും മാറ്റി നിർത്തണം. കയ്യുറ , മുഖം മൂടുന്ന മാസ്ക്  പാദങ്ങൾ സംരക്ഷിക്കുന്ന ബൂട്ട് എന്നീ സുരക്ഷാകവചങ്ങള്‍ ധരിച്ചേ പരിസര ശുചീകരണത്തിന് ഇറങ്ങാവൂ. – പാമ്പ് മറ്റു ഇഴ ജന്തുക്കൾ എന്നിവയെ കുറിച്ച് ജാഗ്രത പുലർത്തുകയും വേണം . അഥവാ  കടിയേറ്റാൽ ഉടന്‍തന്നെപ്രഥമ …

മാലിന്യനിര്‍മ്മാര്‍ജ്ജനം

വെള്ളപ്പൊക്കം  കഴിഞ്ഞു ഏറ്റവും അനിവാര്യമായി ചെയ്യേണ്ട ഒന്നാണ് മാലിന്യ നിർമ്മാർജ്ജനം. ഏറ്റവും വേഗത്തിലും കാര്യക്ഷമമായും ചെയ്യാൻ പറ്റിയാൽ അത്രയും നല്ലത് . കെട്ടിട അവശിഷ്ടങ്ങളും , ഫർണീച്ചർ, പെയിന്റ് , പ്ലാസ്റ്റിക് ,ടയർ, പേപ്പർ , കാർഡ്ബോർഡ്, ഇലക്ട്രോണിക് , കെമിക്കൽ മാലിന്യങ്ങൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ കൂട്ടിയിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അധികം വൈകാതെ തന്നെ ഓരോ മാലിന്യങ്ങളും വേർതിരിച്ചു  റീസൈക്കിൾ ചെയ്യാൻ പറ്റുന്നവ അതിനയയ്ക്കണം. മാലിന്യങ്ങൾ കൂമ്പാരം കൂട്ടി കത്തിക്കുന്നത് കൂടുതൽ അപകടങ്ങൾക്ക് ഇട വരുത്തും. അപകടകരവും അല്ലാത്തതുമായി …

കക്കൂസ്/കക്കൂസ് മാലിന്യങ്ങള്‍

പ്രളയത്തിന് ശേഷം കക്കൂസുകൾക്കു  സംഭവിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ പരിശോധിക്കുകയാണെങ്കിൽ  അത് 5 തരത്തിലാണ്. പിറ്റ് അഥവാ കുഴി നിറയുക പിറ്റ് പൊട്ടിപ്പൊളിയുക കക്കൂസിൽ നിന്ന് പിറ്റിലേയ്ക്കുള്ള പൈപ്പ് പൊട്ടുക ക്ലോസറ്റ് പൊട്ടുക ചെളിയും മണ്ണും കയറി പൈപ്പും ക്ലോസറ്റും ബ്ലോക്കാവുക… ഇതിൽ നിറയുകയോ പോട്ടിപ്പൊളിയുകയോ ചെയ്‌താല്‍ മാലിന്യം നീക്കിയ ശേഷം പിറ്റ് നന്നാക്കുകയോ, ചുരുക്കം സാഹചര്യങ്ങളിൽ സ്ഥലം ഉണ്ടെങ്കിൽ നിലവിലുള്ള പിറ്റ് ഒഴിവാക്കി പുതിയ പിറ്റ് ഉണ്ടാക്കുകയോ വേണ്ടി വരും.അത്തരം സാഹചര്യങ്ങളിൽ ജൈവമാലിന്യങ്ങൾ പലയിടത്തും ധാരാളമായി ഉണ്ടാകാൻ …

വീടു വൃത്തിയാക്കൽ

ക്യാമ്പുകളിൽ കഴിയുന്ന എല്ലാവരും വളരെ ഉൽക്കണ്ഠയോടുകൂടി കാത്തിരിക്കുന്ന ഒരു കാര്യം ആണ് വീട്ടിലേക്ക് പോകുന്ന ആ ഒരു നിമിഷം. പലരുടെയും ഒരായുസ്സിന്റെ കഷ്ടപ്പാടാണ് ഇപ്പോൾ വെള്ളത്തിൽ മുങ്ങിപോയിരിക്കുന്നത്. അതിനാൽ തന്നെ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ തിരക്ക് കൂട്ടുന്നവർ ആയിരിക്കും കൂടുതലും. എങ്കിലും തിരിച്ചു പോകുന്നത് സുരക്ഷിതമാണെന്ന് അധികൃതർ പറയുന്നത് വരെ ആരും വീട്ടിലേക്ക് മടങ്ങരുത്. പ്രളയ ജലം വന്നു പോയതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്ന സമയം  മാനസികമായും ശാരീരികമായും വളരെ വെല്ലുവിളികൾ നേരിടുന്നതാണ്. വീടിനു എന്തു …

മുന്‍കരുതല്‍/സുരക്ഷ

ദുരിത പ്രളയം കഴിഞ്ഞു നമ്മൾ വീട്ടിലേക്കു … കരുതൽ വേണം ഒരുപാട് . ധൃതി വേണ്ട ആവശ്യമായ മുൻകരുതൽ എടുത്ത ശേഷം മാത്രം താമസം മാറാം വെള്ളം കയറിയ വീടുകളിലേക്ക് കയറുന്നതിന് തിരക്കു കൂട്ടാതെ വേണ്ട വിധം മുൻകരുതലുകൾ എടുത്ത ശേഷം മാത്രം താമസം മാറ്റുക. അത്യാവശ്യമായി ശ്രദ്ധ പതിയേണ്ട ചില കാര്യങ്ങൾ പറയാം സുരക്ഷയ്ക്കാവണം പ്രധാന പരിഗണന… ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്കു ചെല്ലരുത് … പാമ്പു മുതൽ ഗ്യാസ് ലീക് വരെ ഉണ്ടാകാം . …

സുരക്ഷാ മുൻകരുതലുകൾ

കൂട്ടരേ, ഷോർട്ട് സർക്യൂട്ടും ഗ്യാസ് സ്റ്റൗ ലീക്കും കൊണ്ട് ആരും അപായപ്പെട്ട് കൂടാ. വെള്ളമിറങ്ങിത്തുടങ്ങി… ബാക്കിയുള്ള പ്രാണനും കൊണ്ട് അവർ കിടപ്പാടത്തിലേക്ക് ഓടുകയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അവിടെയും ചില അപകടങ്ങൾ അവരെ കാത്തിരിപ്പുണ്ട്: ഷോർട്ട് സർക്യൂട്ട് ഗ്യാസ് സ്റ്റൗ ലീക്ക് വിണ്ട് കീറിയ ചുമരുകൾ ഇനിയും ഇവർ അപായപ്പെട്ട് കൂടാ. അവർ വീട്ടിലേക്ക് ‘കയറും മുമ്പുള്ള’ ഏറ്റവും പ്രധാനപ്പെട്ട 3 കാര്യങ്ങൾ: മെയിൻ സ്വിച്ച് ഓഫാക്കിയേ വീട് / സ്ഥാപനത്തിനകത്തേക്ക് കടക്കാവൂ. കാര്യം, ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത വളരെയേറെയാണ്. …

Cleaning Tips

ക്യാമ്പിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട് ക്ലീനിങ്ങിന് പോകുന്ന സുഹൃത്തുക്കളായ സന്നദ്ധ പ്രവർത്തകർ/വിദ്യാർത്ഥികൾ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ദിവസങ്ങളോളം വെള്ളത്തിനടിയിലായ പ്രദേശത്ത് ക്ലീനിങ്ങിന് പോകുമ്പോൾ അവശ്യ സാധനങ്ങൾ കരുതുന്നത് നല്ലതാണ്. നിലം സിമൻറ് ചെയ്യാത്ത വീടുകളിലെ തറയിലെ മണ്ണ് കുഴഞ്ഞ അവസ്ഥയിലാണ്. എല്ലാ മുറികളിലും ചെളി കയറിയിട്ടുണ്ടാകും. നെല്ല് മറ്റ് ധാന്യങ്ങൾ എല്ലാം മുളച്ച് ചീഞ്ഞ് ദുർഗന്ധം വമിക്കാൻ സാധ്യതയുണ്ട്. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എല്ലാം കേടായിരിക്കും. ഇത്തരം സാഹചര്യത്തിൽ ഹെവി ഡ്യൂട്ടി കൈയ്യുറ, മുട്ടൊപ്പമെത്തുന്ന റബർ ബൂട്ട്, കട്ടി കൂടിയ …