പ്ലാസ്റ്റിക് മാലിന്യസംസ്കരണം

  • ദുരിതാശ്വാസക്യാമ്പുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് മാലിന്യസംസ്കരണ ഏജന്‍സികളെ ഏല്‍പ്പിക്കുക. ഇന്ത്യയിൽ ഉപയോഗിക്കുന്ന 94% പ്ലാസ്റ്റിക്ക് വസ്തുക്കളും സംസ്കരിച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് പ്ലാസ്റ്റിക്ക് വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയാതെ റീ സൈക്കിളിംഗ് കേന്ദ്രങ്ങൾക്ക് നൽകുകയല്ലേ നല്ലത് .
  • ഉറവിടത്തിലേ തരംതിരിച്ച് മാറ്റിവെക്കുകയാണ് പ്ലാസ്റ്റിക്മാലിന്യങ്ങളെ സംബന്ധിച്ച് പ്രായോഗികം. ഇത് ഒരു നിത്യശീലം ആക്കേണ്ടതാണ്ഭക്ഷ്യവസ്തുക്കളോ മണ്ണോ കലര്‍ന്ന പ്ലാസ്റ്റിക്  റീസൈക്കിള്‍ ചെയ്ത് വീണ്ടും ഉപയോഗിക്കാനാവില്ല. അതിനാല്‍ പാല്‍, മാവ് എന്നിവയുടെയൊക്കെ കവറുകള്‍ കഴുകി ഉണക്കി സൂക്ഷിക്കണം. മധുര പാനിയങ്ങൾ, മിനറൽ വാട്ടർ , ഉപയോഗിച്ച കുപ്പികൾ കുടിവെള്ള ശേഖരണത്തിന് ഉപയോഗിക്കാതെ  സംസ്കരണത്തിന് നൽക്കുക.
  • കട്ടി കുറഞ്ഞ പ്ലാസ്റ്റിക്ക് കവറുകൾ, ചായ കപ്പുകൾ മുതലായ സിംഗിൾ യൂസ് പ്ലാസ്റ്റിക്ക്  വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കണേ. സാധനങ്ങൾ വാങ്ങാൻ ഇറങ്ങുമ്പോൾ പേപ്പർ അല്ലെങ്കിൽ തുണിയുടെസഞ്ചി കൈവശം വക്കാം.
  • അയൽക്കൂട്ടങ്ങൾ വാർഡ് കമ്മിറ്റികൾ തുടങ്ങിയ ഇടങ്ങൾ പൊതുവായ പാസ്റ്റിക്ക് സ്വീകരണ കേന്ദ്രങ്ങളാക്കി മാറ്റുക.
    പ്ലാസ്റ്റിക്ക് മാലിന്യശേഖരണത്തിനു തദ്ദേശസ്ഥാപനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും വേണം. അനധികൃത പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപങ്ങൾ യഥാസമയം അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.
  • ഈ നൂറ്റണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം. നൂറ്റാണ്ടുകളോളം വിഘടിക്കാതെ മണ്ണില്‍ കിടന്ന് ഇത് മണ്ണിന്റെ ജൈവവ്യവസ്ഥയെ താളം തെറ്റിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരിക്കലും കത്തിക്കരുത്, അത് കാന്‍സറിനു വരെ കാരണമാകാം എന്നോര്‍ക്കുക. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയനുസരിച്ച് Rs. 5000 മുതൽ Rs. 25000 വരെ പിഴ കിട്ടാവുന്ന കുറ്റമാണത്. പ്രളയജലത്തോടൊപ്പം ഒഴുകിയെത്തിയ പ്ലാസ്റ്റിക് കൂമ്പാരങ്ങളെ തോടുകളിലേക്കും പുഴകളിലേക്കും തിരിച്ചിടരുത്. വെള്ളം കയറിയ വീടുകളില്‍ അടിഞ്ഞ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ പറമ്പിന്റെ ഒഴിഞ്ഞമൂലയില്‍ മാറ്റിവെക്കുക. ഇവശേഖരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്കൈയെടുക്കേണ്ടതാണ്.

പ്ലാസ്റ്റിക്കിന്റെ സുരക്ഷിത ഉപയോഗവും സംസ്കരണവും ഈ പ്രളയത്തിനുശേഷം നമ്മുടെ ശീലമാവട്ടെ.

2 thoughts on “പ്ലാസ്റ്റിക് മാലിന്യസംസ്കരണം

  1. Pretty portion of content. I simply stumbled upon your website and in accession capital to say that I get actually loved account your weblog posts. Any way I will be subscribing in your augment and even I success you get right of entry to consistently fast.

Leave a Reply

Your email address will not be published. Required fields are marked *