ഇലക്ട്രിക് ഉപകരണങ്ങള്‍

ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരിയാണ് വൈദ്യുതിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെള്ളമൊഴിഞ്ഞ് വീട്ടിലേക്കെത്തുമ്പോൾ നമ്മുടെ സുരക്ഷ ആദ്യം ഉറപ്പുവരുത്തുക, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സാവകാശം പിന്നീട് നോക്കാം.

വൈദ്യുതിയുമായി ബന്ധപ്പെട്ട് അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  • ആദ്യമായി നമ്മുടെ വീട് നിൽക്കുന്ന പ്രദേശത്ത് വൈദ്യുതി ബന്ധം ഉണ്ടോ എന്ന് അറിഞ്ഞിരിക്കണം. പുരയിടത്തിലേക്ക് കടക്കുമ്പോൾ സർവ്വീസ് വയർ ശ്രദ്ധിക്കുക. മുറിയുകയോ വീഴുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ KSEB മായി ബന്ധപ്പെടുക.
  • ദയവായി അടുത്ത് ചെന്ന് പരിശോധിക്കരുത്. ചെരുപ്പിട്ട് കരുതലോടെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. സോളാർ വൈദ്യുതി ഉണ്ടെങ്കിൽ ഇൻവെർട്ടറിനടുത്ത് പോയ് സ്വിച്ച് ഓഫ് ചെയ്യുക.  ഉയരത്തില്‍ വെള്ളം കയറി സ്വിച്ച് ബോർഡുകൾ ഒക്കെ നനഞ്ഞിട്ടുണ്ടെങ്കിൽ കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യരുത്. ഒരു ഇലക്ട്രീഷ്യനെ വിളിക്കുക, എല്ലാം വിശദമായി പരിശോധിക്കാൻ ആവശ്യപ്പെടുക .
  • ഈ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തിയാൽ ആദ്യം മെയിൻ സ്വിച്ച് ഓണാക്കാം. കുഴപ്പമൊന്നുമില്ലെങ്കിൽ ELCB ടെസ്റ്റ് ചെയ്ത് ഓൺ ചെയ്യാം. പിന്നീട് ഓരോ MCB യും ഓണാക്കിക്കോളൂ. എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാൽ എല്ലാം ഓഫ് ചെയ്ത് ഇലക്ട്രീഷ്യന്റെ സേവനം തേടുക.
  • കുഴപ്പം ഒന്നുമില്ലെങ്കിൽ വളരെ അത്യാവശ്യം വേണ്ട ബൾബുകൾ പ്രവർത്തിപ്പിക്കാം.
  • നനഞ്ഞു എന്ന് തോന്നുന്ന ഉപകരണങ്ങൾ ഓണാക്കുകയേ ചെയ്യരുത്, സർക്യൂട്ട് ബോർഡ് ഷോർട്ടായി മൊത്തത്തിൽ കേടാകാൻ സാധ്യതയുണ്ട്.

വൈദ്യുതോപകരണങ്ങള്‍ സൂക്ഷിച്ചുമാത്രം കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണേ…

72 thoughts on “ഇലക്ട്രിക് ഉപകരണങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *