Showing 3 Result(s)

സുസ്ഥിര വികസനം സുരക്ഷിതകേരളം – ക്യാമ്പയിൻ സംഗ്രഹം

സുസ്ഥിര വികസനം സുരക്ഷിതകേരളം ക്യാമ്പയിൻ സംഗ്രഹം 🏞 സുസ്ഥിരത, കുറഞ്ഞുവരുന്ന അസമത്വം, വർധിച്ചുവരുന്ന ജനപങ്കാളിത്തം, സാമൂഹ്യനീതി എന്നീ വിട്ടുവീഴ്ചയില്ലാത്ത അടിത്തറമേലായിരിക്കണം പുതിയ കേരളം പടുത്തുയർത്തുന്നത്. 🏝 പശ്ചിമഘട്ടം മാത്രമല്ല, തണ്ണീർത്തടങ്ങളും തീരദേശങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളാണെന്ന് മനസ്സിലാക്കി വേണം എല്ലാ വികസന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുവാൻ. 🌎 ഭൂമിയും അതിലെ വിഭവങ്ങളും വരുംതലമുറകൾക്കു കൂടി അവകാശപ്പെട്ടതാണ്.*പുതുക്കപ്പെടാത്ത ഈ വിഭവങ്ങളുടെ ഉപയോഗത്തിനുമേൽ നിശിതമായ സാമൂഹ്യനിയന്ത്രണം ഉണ്ടായിരിക്കണം, നില വിലുള്ള നിയമങ്ങൾ പഴുതറ്റതാക്കുകയും വേണ്ട പുതിയ നിയമങ്ങൾ പാസ്സാക്കുകയും ചെയ്യണം. 🏡 …

പുതിയ കേരളം നിർ‍മ്മിക്കാൻ  മുഖ്യമന്ത്രിക്കുള്ള കത്ത്

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്, ———————————————————— അങ്ങേയറ്റം വിനാശകരമായ പ്രകൃതിദുരന്തങ്ങളാൽ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിർ‍മ്മാണമല്ല പുതിയ കേരളത്തിന്റെ സൃഷ്ടിയാണ് നടക്കേണ്ടതെന്ന് കേരള സര്‍ക്കാരിനും ജനതയ്ക്കും വേണ്ടി അങ്ങ് നടത്തിയ പ്രഖ്യാപനത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. കേരളത്തിന്റെ സവിശേഷതയാർ‍ന്ന മൂന്ന് ഭൗമമേഖലകളെയും – ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി നടന്ന മലനാട്, ആകസ്മിക വെള്ളപ്പൊക്കത്തിൽ തകര്‍ന്ന ഇടനാട്, പ്രളയ ജലത്തില്‍ മുങ്ങിയ തീരപ്രദേശം-പ്രകൃതിദുരന്തം ബാധിച്ചു. 483 പേര്‍ക്ക് ജീവൻ ‍ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സർ‍വ്വവും നഷ്ടമായി. കൃഷിയും …

വേണം പ്രളയാനന്തര മാലിന്യ സംസ്കരണത്തിന് സമഗ്ര പരിപാടി 

————————————————————— സംസ്ഥാനത്ത് ഉടനീളം വലിയൊരു പ്രശ്നമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കൃത്യമായ കാഴ്ചപ്പാടോടെ ശാസ്ത്രീയമായ പരിഹാരം കണ്ടെത്താന്‍ കൂട്ടായി പരിശ്രമിച്ചില്ലെങ്കില്‍ ഇത് നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പെട്ടെന്ന് കൈക്കൊള്ളുന്ന എളുപ്പ വഴികളും താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങളും ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തി വക്കുക. ഹരിതകേരളം മിഷൻ , ശുചിത്വ മിഷന്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ പ്രാദേശിക , വികേന്ദ്രീകൃത, മാലിന്യ സംസ്കരണ രീതികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ദീര്‍ഘകാല പരിപാടി രൂപപ്പെടുകയാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായ സന്നദ്ധ പ്രവര്‍ത്തകരെ ഈ ഒരു കുടക്കീഴിലേക്ക് ഏകോപിപ്പിക്കേണ്ടതുണ്ട്. ഹരിതകേരളം …