കടപുഴകി വീണമരങ്ങൾ: കടപുഴകാറായ മരങ്ങള്‍

  • ആദ്യമായി മരങ്ങൾ എത്രത്തോളം നഷ്ടം വന്നു  എന്ന് .മനസിലാക്കുക. ചില്ലകൾ വീടിന് മുകളിലേക്കു ഒടിഞ്ഞു നില്കുന്നവ വെട്ടി മാറ്റുക. വിറകുകൾ ആയി ഉപയോഗപ്പെടുത്താൻ കഴിയുന്നവ ശേഖരിച്ചു വെക്കുക. വീണുകിടക്കുന്ന മരങ്ങളുടെ തടികള്‍ വെട്ടിയെടുക്കാം. വാതില്‍, ജനല്‍, ഫര്‍ണിച്ചറുകള്‍ ഒക്കെ പണിയാന്‍ ഈ മരത്തടികള്‍ ഉപയോഗിക്കാം.
  • പൊതുസ്ഥലത്ത് കടപുഴുകി കിടക്കുന്ന വൻമരങ്ങളെ  പറ്റി നിങ്ങളുടെ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളെ അറിയിക്കുക. കേരളത്തിന്റെ പുനനിർമാണത്തിനു നമുക്കവ ഉപകാരപെടുത്താം.
  • ഇനി മരങ്ങള്‍ കടപുഴകി വീണില്ലെങ്കില്‍ പോലും പ്രളയ ജലം പലതരത്തിൽ ഉള്ള ആഘാതങ്ങൾഅവയില്‍ സൃഷ്ടിക്കാം. പ്രളയ ജലം  മണ്ണിലുണ്ടാക്കുന്ന എല്ലാ ആഘാതവും   മരങ്ങളുടെ ആയുസ്സിനെ ബാധിക്കും. മണ്ണിളകി  വേരുകൾ ദുർബലമായി മരങ്ങളുടെ സ്ഥിരത നഷ്ടപ്പെടാം. മണ്ണിന്റെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളും പ്രളയജലത്തോടൊപ്പം വന്ന രാസ വസ്തുക്കളും മരങ്ങളുടെ നിലനിൽപിന് തന്നെ ഭീഷണി ആണ്. മരങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പല വഴിക്കു നമുക്ക് കണ്ടെത്താം.
  • മണ്ണൊലിച്ചു പോയി വേരുകൾ ദൃശ്യമായ മരങ്ങൾ പെട്ടെന്നു കടപുഴകാൻ സാധ്യത ഉണ്ട്. അത്തരം അവസരങ്ങളിൽ അടുത്തുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മരങ്ങളുടെ നില പരിശോധിക്കുക .

ഇനി വരും കാലങ്ങളിൽ മരങ്ങളെ പ്രേത്യേകം  ശ്രദ്ധയ്ക്കുക പുതിയ ഇലകളിൽ ഉണ്ടാകുന്ന  വലിപ്പക്കുറവ് അസ്വാഭാവികമായ മഞ്ഞ നിറം, വേരുകളിലും ശാഖകളിലും ഉള്ള  അസ്വാഭാവികമായ വളർച്ച, ഫലവൃക്ഷങ്ങളിൽ കുറയുന്ന പുഷ്പിക്കൽ തുടങ്ങിയവ പ്രളയം കാരണം ആകാം .ഇത്തരം മരങ്ങളുടെ ആയുസ് വർധിപ്പിക്കാൻ ആയി  കൃഷി വകുപ്പ് നിർദേശിക്കുന്നതരത്തിൽ ഉള്ള വളങ്ങൾ ഉപയോഗിക്കുക.

1 thought on “കടപുഴകി വീണമരങ്ങൾ: കടപുഴകാറായ മരങ്ങള്‍

  1. Thanx for the effort, keep up the good work Great work, I am going to start a small Blog Engine course work using your site I hope you enjoy blogging with the popular BlogEngine.net.Thethoughts you express are really awesome. Hope you will right some more posts.

Leave a Reply

Your email address will not be published. Required fields are marked *