കക്കൂസ്/കക്കൂസ് മാലിന്യങ്ങള്‍

പ്രളയത്തിന് ശേഷം കക്കൂസുകൾക്കു  സംഭവിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ പരിശോധിക്കുകയാണെങ്കിൽ  അത് 5 തരത്തിലാണ്.

  1. പിറ്റ് അഥവാ കുഴി നിറയുക
  2. പിറ്റ് പൊട്ടിപ്പൊളിയുക
  3. കക്കൂസിൽ നിന്ന് പിറ്റിലേയ്ക്കുള്ള പൈപ്പ് പൊട്ടുക
  4. ക്ലോസറ്റ് പൊട്ടുക
  5. ചെളിയും മണ്ണും കയറി പൈപ്പും ക്ലോസറ്റും ബ്ലോക്കാവുക…
  • ഇതിൽ നിറയുകയോ പോട്ടിപ്പൊളിയുകയോ ചെയ്‌താല്‍ മാലിന്യം നീക്കിയ ശേഷം പിറ്റ് നന്നാക്കുകയോ, ചുരുക്കം സാഹചര്യങ്ങളിൽ സ്ഥലം ഉണ്ടെങ്കിൽ നിലവിലുള്ള പിറ്റ് ഒഴിവാക്കി പുതിയ പിറ്റ് ഉണ്ടാക്കുകയോ വേണ്ടി വരും.അത്തരം സാഹചര്യങ്ങളിൽ ജൈവമാലിന്യങ്ങൾ പലയിടത്തും ധാരാളമായി ഉണ്ടാകാൻ ഇടയുണ്ട്.പഞ്ചായത്ത് ഭരണ സംവിധാനവുമായി ചേർന്ന് താൽക്കാലിക ബയോഗ്യാസ് പ്ലാന്റ്സാധ്യമാകുമോ? പഞ്ചായത്തിൽ പുതുതായി ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കാൻ പറ്റുമോ.ഈ അവസരം ഉപയോഗിക്കാവുന്നതാണ്.
  • ക്ലോസറ്റ്, പൈപ്പ് . എന്നിവ മാറ്റി പുതിയത് ഉപയോഗിക്കേണ്ടി വരും. ടോയ്‌ലറ്റിൽ ചെളിയും വെള്ളം കൂടി കെട്ടി കിടക്കുന്നുവെങ്കിൽ പൈപ്പ് ലൈൻ ബ്ലോക്ക് ആണോ കുഴി/സെപ്റ്റിക് ടാങ്ക് ബ്ലോക്ക് ആണോ എന്ന് ഉറപ്പു വരുത്തണം.മിക്ക സ്ഥലങ്ങളിലും കുഴി ആയതിനാലും കുഴിയും കിണറും തമ്മിലുള്ള അകലം കുറവായതിനാലും എളുപ്പത്തില്‍ മാലിന്യങ്ങള്‍, കോളിഫോം ബാക്റ്റീരിയ ഉള്‍പ്പടെ  കുടിവെള്ളത്തില്‍ കലരാന്‍ സാധ്യതയുണ്ട്.

          അത് കൊണ്ട് തന്നെ പ്രളയശേഷം കിണര്‍വെള്ളം വറ്റിച്ചും ക്ലോറിനേറ്റ് ചെയ്തും വൃത്തിയാക്കേണ്ടതാണ്. .ആലപ്പുഴ പോലെ വെള്ളം എളുപ്പം പൊങ്ങുന്ന സ്ഥലങ്ങളിൽ കുഴികള്‍ക്ക് പകരം സെപ്റ്റിക് ടാങ്ക്കൾ ഉണ്ടാക്കിയാലെ പിൽക്കാലത്തു ഈ പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കൂ. പിറ്റ് നിറഞ്ഞു ലീക്ക് ആയിട്ടുണ്ടെങ്കിലോ സെപ്റ്റിക്ക് ടാങ്ക് പൊട്ടിയിട്ടുണ്ടെങ്കിലോ വെള്ളത്തിൽ കലർന്നിട്ടുണ്ടാവും എന്നതിനാൽ ശരീരത്തിൽ സമ്പർക്കത്തിൽ വരാതിരിക്കാൻ ഗ്ലൗസു പോലെയുള്ള മുൻകരുതലുകൾ എടുക്കണം.പിറ്റ് വെള്ളം നിറഞ്ഞു പുറത്തേക്ക് ഒഴുകിയിട്ടൊ ക്ലോസെറ്റ് പൊട്ടി പുറത്തേക്ക് ഒഴുകിയിട്ടോ വൃത്തിയാക്കാൻ വളരെ പ്രയാസകരമായ ഘട്ടങ്ങളിൽ പമ്പ് ചെയ്ത് ശേഖരിച്ചുസംസ്കരിക്കാനുള്ള ഏർപ്പാട് ഉണ്ടാക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ഫ്ലഷ് ന്റെ ഉപയോഗം കഴിവിന്റെ പരമാവധി കുറക്കാൻ ശ്രദ്ധിക്കണം. കുടിവെള്ളത്തിലും മണ്ണിലും കലരുന്ന കക്കൂസ് മാലിന്യങ്ങള്‍ കോളറയും  ഡയറിയയുമടക്കം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകും. അത് കൊണ്ട് തന്നെ കക്കൂസ് മാലിന്യസംസ്കരണത്തില്‍ അലംഭാവം ഉണ്ടായിക്കൂടാ.

1 thought on “കക്കൂസ്/കക്കൂസ് മാലിന്യങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *